രക്തസാക്ഷികളുടെ ഭാര്യമാരെ കുമ്പനാട് ആദരിക്കുന്നു

0 1,408

കുമ്പനാട് : ഇന്ത്യയില്‍ പീഡനങ്ങള്‍ നേരിടുന്ന ക്രിസ്ത്യന്‍ സമൂഹത്തെ നിയമപരമായും ശാരീരികമായും ആത്മീയമായും സഹായിക്കുന്ന പേര്‍സിക്യുഷന്‍ റിലീഫ് എന്ന സംഘടന കഴിഞ്ഞ വര്‍ഷം രക്തസാക്ഷികളായ മിഷനറിമാരുടെ വിധവകളായ ഭാര്യമാരെ ആദരിക്കുന്നു . ഏഷ്യയില്‍ ഏറ്റവും വലിയ പെന്തകോസ്ത് ആത്മീയ സംഗമമായ ഐപിസി കുമ്പനാട് ജനറല്‍ കണ്‍വെന്‍ഷനില്‍ 22 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിലാണ് ആദരിക്കുന്നത്.

-advirtisement-

ഇത്തരത്തില്‍ പൊതു മീറ്റിങ്ങില്‍ വെച്ച് ആദരിക്കുന്നത് ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിട്ടിട്ടും അതിനെ പ്രാത്ഥനയാലും ദൈവകൃപയാലും തരണം ചെയ്തു കൊണ്ടും ഇന്ത്യയില്‍ പീഡനങ്ങള്‍ നേരിടുന്ന ഒരു സമൂഹത്തെ കുറിച്ച് ദൈവ ജനത്തിന് അവബോധം പകര്‍ന്നു നല്‍കു വാനും ആണ് എന്ന് പേര്‍സിക്യുഷന്‍ റിലീഫ് എന്ന സംഘടനയുടെ സ്ഥാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഇവ.ഷിബു തോമസ്‌ പറഞ്ഞു. ഐപിസിയുടെ നേതൃത്വത്തിലുള്ള നിരവധി ദൈവദാസന്മാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

-advirtisement-

-advirtisement-

-advirtisement-

Loading...