മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു

0 1,427

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.50നായിരുന്നു അന്ത്യം. 58 വയസായിരുന്നു.മൃതദേഹം ഏഷ്യാനെറ്റ് ആസ്ഥാനത്തും തിരുവനന്തപുരം പ്രസ് ക്ലബ്ബിലും പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. ഭാര്യ:ഹെദര്‍. മക്കള്‍: ഗായത്രി, കാവേരി.

-advirtisement-

T.N-Gopakumarനീലകണ്ഠശര്‍മ്മയുടേയും തങ്കമ്മയുടേയും മകനായി 1957ലാണ് ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, മധുര യുണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇന്ത്യന്‍ എക്സപ്രസ്, മാതൃഭൂമി, ന്യൂസ് ടുഡേ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി സ്ഥാപനങ്ങളിലായി മൂന്ന് പതിറ്റാണ്ടിലധികം മാധ്യമ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. എഴുത്തുകാരന്‍, നിരൂപകന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനനസ്ഥലമായ ശുചീന്ദ്രത്തെ കുറിച്ചെഴുതിയ ശുചീന്ദ്രം രേഖകള്‍ എന്ന പുസ്തകത്തിന് കേരളാസാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യ നികേതനം എന്ന രചനയെ ആസ്പദമാക്കി ജീവന്‍ മശായ് എന്ന ചലച്ചിത്രവും ടിഎന്‍ജി സംവിധാനം ചെയ്തിട്ടുണ്ട്. ഗോപകുമാര്‍ സംവിധാനവും അവതരണവും നിര്‍വഹിച്ച് ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന ‘കണ്ണാടി’ ശ്രദ്ധേയമായ പരിപാടിയാണ്. ജനപ്രിയ പരിപാടിയായ ‘കണ്ണാടി’ക്ക് സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

 

കടപ്പാട് : http://mediaonetv.in

-advirtisement-

-advirtisement-

-advirtisement-

Loading...